വെണ്ടക്ക ഡ്രൈ ഫ്രൈ / മസാല


ചേരുവകള്‍:

വെണ്ടക്ക – 250 ഗ്രാം
സവാള – 1 വലുത്
മഞ്ഞൾപൊടി – 1/4 റ്റീസ്പൂൺ
മുളക് പൊടി – 1.5 റ്റീസ്പൂൺ
കുരുമുളക് പൊടി – 1/4 റ്റീസ്പൂൺ
ഗരം മസാല or മീറ്റ് മസാല – 1/2 റ്റീസ്പൂൺ
മല്ലി പൊടി – 2 നുള്ള്
ഉപ്പ്, എണ്ണ – പാകത്തിനു

തയ്യാറാക്കുന്ന വിധം:

വെണ്ടക്ക കഴുകി തുടച്ച് വെള്ളം ഇല്ലാതെ നീളത്തിൽ അരിഞ്ഞ് വക്കുക. സവാളയും നീളത്തിൽ അരിഞ്ഞ് വക്കുക.

ഉപ്പും, പൊടികൾ എല്ലാം കൂടി മിക്സ് ചെയ്ത് ചെറുതായി ഒന്ന് പേസ്റ്റ് ആക്കി, വെണ്ടക്കയും സവാളയും ഒരുമിച്ച് ആക്കി അതിൽ നന്നായി മിക്സ് ചെയ്യുക.

മസാല കൂട്ട് പുരട്ടിയ വെണ്ടക്ക സവാള കൂട്ട് 30 മിനുറ്റ് മാറ്റി വക്കുക.

ശേഷം പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി മസാല പുരട്ടിയ കൂട്ട് ഇട്ട് ചെറു തീയിൽ ഇളക്കി മൂപ്പിച്ച് നല്ല ഡ്രൈ ആക്കി എടുക്കുക. കുറച്ച് കറിവേപ്പില കൂടി ഇടാം.

 


വെണ്ടക്ക ഡ്രൈ ഫ്രൈ / മസാല

log in

Captcha!

reset password

Back to
log in