വെജിടെബിള്‍ സ്റ്റൂ എങ്ങനെ തയ്യാറാക്കാം


ചേരുവകൾ

ഉരുളക്കിഴങ്ങ് – 2

സവാള – 2

പച്ചമുളക് – 3

കാരറ്റ് – 1

ഗ്രീന്‍പീസ് – അര കപ്പ്‌

കുരുമുളക് (പൊടിക്കാത്തത്) – അര ടി സ്പൂണ്‍

എണ്ണ – ഒരു ടേബിള്‍സ്പൂണ്‍

തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – ഒരു കപ്പ്‌

ഒന്നാം പാല്‍ – അര കപ്പ്‌

കറുവാപട്ട – ഒരു ചെറിയ കഷണം

ഗ്രാമ്പൂ – 2

ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – 1 അല്ലി

കറിവേപ്പില – ഒരു തണ്ട്

ഉപ്പ് – പാകത്തിന്

 

തയ്യാറാക്കുന്ന വിധം

1. ഉള്ളി,പോട്ടാട്ടോ ,കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക .പച്ചമുളക് രണ്ടായി കീറുക .

2. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക .

3. ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട ,ഗ്രാമ്പൂ ,ചതച്ച ഇഞ്ചി –വെളുത്തുള്ളി ,പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക .

4. സവാളയും കിഴങ്ങും ഇട്ട് വഴറ്റുക .

5. കുരുമുളക് ചേര്‍ക്കുക .

6. കാരറ്റ് ചേര്‍ക്കുക .വഴറ്റുക .

7. രണ്ടാം പാല്‍ ചേര്‍ത്ത് അടച്ചു വേവിക്കുക .ഗ്രീന്‍പീസ് ചേര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ഈ സമയം ചേര്‍ത്ത് വേവിക്കുക .

8. കഷണങ്ങള്‍ പരുവത്തിന് വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക .കറിവേപ്പിലയും ഉപ്പും ചേര്‍ക്കുക.വെജി ടേബിള്‍ സ്റ്റൂ തയ്യാര്‍ .


വെജിടെബിള്‍ സ്റ്റൂ എങ്ങനെ തയ്യാറാക്കാം

log in

Captcha!

reset password

Back to
log in