സ്പെഷ്യൽ ചിക്കൻ ഫ്രൈ


ചേരുവകൾ:

1. ബ്രോയിലർ ചിക്കൻ എല്ലില്ലാതെ കുറച്ചു ചെറിയ കഷണങ്ങളായി മുറിച്ചത് – അര കി.ഗ്രാം
2. മുളകുപൊടി – 2 ടേബിൾ സ്പൂൺ (പകുതി കാശ്മീരി മുളകുപൊടി ആയാൽ നന്നായിരിക്കും).
3. മഞ്ഞൾപൊടി – അര ടീസ്പൂൺ
4. ഇഞ്ചി – വെളുത്തുള്ളി ചതച്ചത് – 1 ടേബിൾ സ്പൂൺ
5. കുരുമുളകുപൊടി – 1 ടീസ്പൂൺ
6. ഗരം മസാലപ്പൊടി – 1 ടീസ്പൂൺ
7. ഉപ്പ്: പാകത്തിന്
8. മുട്ടവെള്ള – ഒരു മുട്ടയുടേത്.
9. വെളിച്ചെണ്ണ – ആവശ്യാനുസരണം.
10. ചുവന്നുള്ളി നീളത്തിലരിഞ്ഞത് – 1 കപ്പ്
11. ബീറ്റ്റൂട്ട് പൊടിയായരിഞ്ഞത് – 1 ടേബിൾ സ്പൂൺ
12. ഇഞ്ചി – വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
13. ചെറുനാരങ്ങാ നീര് – 1 ടീസ്പൂൺ
14. കറിവേപ്പില, മല്ലിയില, പൊതിന അരിഞ്ഞത് – 1 കപ്പ്

പാകപ്പെടുത്തുന്ന വിധം:

ചിക്കൻ കഷണങ്ങൾ 2 മുതൽ 8 വരെയുള്ള ചേരുവകൾ യോജിപ്പിച്ചു നന്നായി പുരട്ടി മസാല പിടിക്കാൻ വയ്ക്കണം.

വെളിച്ചെണ്ണ ചൂടാകുമ്പോൾ ചിക്കൻ കഷണങ്ങളും അരിഞ്ഞുവച്ച കുറച്ച് ഇലക്കൂട്ടും ഇട്ട് ഇടത്തരം ഫ്ലേമിൽ എല്ലാവശവും ഒരേപോലെ മൊരിച്ചെടുത്തു കോരി വയ്ക്കണം.

ബാക്കി എണ്ണയിൽ കുറച്ചെടുത്ത് ഇഞ്ചി വെളുത്തുള്ളി അരിഞ്ഞതു ചേർത്തു വഴന്നാൽ ചുവന്നുള്ളി ഇട്ടുകൊടുത്തു മൂത്തുതുടങ്ങുമ്പോൾ ബീറ്റ്റൂട്ടും കുറച്ച് ഇലക്കൂട്ടും ചെറുനാരങ്ങാനീരും ചേർത്തു തീ കുറച്ച് കുറച്ചൊന്നു വഴറ്റി ചിക്കൻ കഷണങ്ങളിട്ട് ഒന്നുലർത്തിയെടുക്കണം.

വിളമ്പാനുള്ള ഡിഷിലേക്കു പകർന്നു മുകളിൽ ബാക്കി ഇലക്കൂട്ടും അൽപം കുരുമുളകുപൊടിയും വിതറിക്കൊടുത്തു റെഡിയാക്കാം.
**************************************YOU MAY ALSO LIKE

**************************************RECIPE SUGGESTION

Chicken 65

Ingredients

450 gm chicken
3 tablespoon coriander powder
4 tablespoon yoghurt (curd)
4 green chilli
2 tablespoon refined oil
1 pinch red chilli powder
1/2 teaspoon turmeric
6 curry leaves
4 tablespoon tomato ketchup
1 teaspoon salt

For Garnishing

1 stalk chopped spring onions

Method

Step 1
For the marination, take a bowl and mix chilli powder, coriander powder, turmeric powder, curd and salt together. This marination step is very important and will give this chicken recipe real flavour.

Step 2
Now, wash the chicken in cold running water and chop it. Once it is done, add the chicken pieces in the above mixture and marinate them. Once the chicken pieces are well coated, keep them aside for 4-6 hours so that flavours are well absorbed.

Step 3
Now, take a deep-bottomed pan and heat oil in it over moderate flame. Once the oil is sufficiently hot, carefully put the marinated chicken pieces in the oil and shallow fry them till cooked or golden from both the sides.

Step 4
Now, remove and cook the chicken pieces in a separate pan without oil over low flame. This step will make the chicken more crispy. Once done, add the green chillies, curry leaves and ketchup. Mix well till the chicken pieces are well coated and continue to cook over medium heat for 5-6 minutes. Transfer the dish in a serving bowl and garnish it with chopped spring onions.

Step 5
Chicken 65 is ready. Serve as a snack or with roti and chappatis. You can pair this easy snack recipe with drinks of your choice. Prepare this delectable snack on weekends or when guests are coming over!

Loading...