സോയാ ചങ്ക്സ് കറി


വെളിച്ചെണ്ണ – സവാള വഴറ്റുന്നതിനു വേണ്ടത്ര

സോയാ ചങ്ക്സ് – 150 ഗ്രാം

സവാള – 3 എണ്ണം

പച്ചമുളക് – 3 എണ്ണം

കറിവേപ്പില – 2 ഇതള്‍

ഉപ്പ് – ആവശ്യത്തിന്

മുളക് പൊടി – അര ടീസ്പൂണ്‍

മഞ്ഞള്‍ പൊടി – കാല്‍ ടീസ്പൂണ്‍

മീറ്റ്‌ മസാല പൊടി – ഒരു ടീസ്പൂണ്‍

മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍

തക്കാളി – ഒന്ന്‍

തേങ്ങാപ്പാല്‍ – അര മുറി തേങ്ങയുടെത്

മല്ലിയില – ആവശ്യമുണ്ടെങ്കില്‍

പാകം ചെയ്യുന്ന വിധം :

സോയാ ചങ്ക്സ് ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക പ്രഷര്‍ കുക്കറില്‍ ഉപ്പ്, മഞ്ഞപ്പൊടി, സോയാ ചങ്ക്സ് എന്നിവ ഇട്ടു അല്പം വെള്ളം ചേര്‍ത്ത് 3 വിസില്‍ വരെ വേവിക്കുക. ശേഷം സോയാ ചങ്ക്സ് എടുത്തു വെള്ളം പിഴിഞ്ഞ് വയ്ക്കുക.

ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള , പച്ചമുളക് , തക്കാളി , കറിവേപ്പില എന്നിവ വഴറ്റുക. അതിനു ശേഷം ഉപ്പ്, മുളകുപൊടി, മസാലപ്പൊടി, മല്ലിപ്പൊടി ഇവ ചേര്‍ത്ത് വഴറ്റുക ഇതില്‍ വേവിച്ച സോയാ ചങ്ക്സ് ചേര്‍ക്കുക. അതില്‍ അല്പം തേങ്ങാപ്പാല്‍ ഒഴിക്കുക.

നന്നായി തിളച്ചതിനു ശേഷം തീ അണക്കുക. ശേഷം വാങ്ങി വെച്ച് മല്ലിയില വിതറി ഉപയോഗിക്കാം


സോയാ ചങ്ക്സ് കറി

log in

Captcha!

reset password

Back to
log in