റവ ലഡു


ചേരുവകള്‍:

റവഅരക്കപ്പ്

തേങ്ങഅരക്കപ്പ്

പഞ്ചസാര – 1 കപ്പ്

ഏലക്ക – 3 എണ്ണം പൊടിച്ചത്

നെയ്യ് – 3 ടേബിള്‍സ്പൂണ്‍

ഉണക്കമുന്തിരിഅലങ്കാരത്തിന് ആവശ്യമുള്ളത്

റവ നന്നായി വറുത്തെടുക്കുക. തേങ്ങയും പ്രത്യേകമായി വറുക്കുക. അതിനു ശേഷം അരക്കപ്പ് വെള്ളത്തില്‍ പഞ്ചസാര തിളപ്പിക്കുക. അതിലേക്ക് കുറേശ്ശെയായി വറുത്ത റവയും തേങ്ങയും ചേര്‍ക്കുക. ഏലക്ക പൊടിച്ചത് ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കുക.

വെള്ളം വറ്റിയതിന് ശേഷം തീ അണച്ച് കുറച്ചു തണുത്തു കഴിഞ്ഞ് ചെറുചൂടോടെ കൈയില്‍ നെയ്യ് തടവി, ചെറുനാരങ്ങ വലിപ്പത്തില്‍ ഉരുളകള്‍ ഉരുട്ടി എടുക്കുക. ഓരോ ലഡുവിനും മുകളിലായി ഉണക്കമുന്തിരി വെച്ച് അലങ്കരിക്കാം.


റവ ലഡു

log in

Captcha!

reset password

Back to
log in