മുരിങ്ങയില മുട്ട തോരന്‍


ആവശ്യമായ സാധനങ്ങള്‍ 

മുരിങ്ങയില – ഒരു വലിയ കപ്പു

മുട്ട – 2 എണ്ണം

ചുമന്നുള്ളി -10 എണ്ണം

വെളുത്തുള്ളി – 1 തുടം

സവാള – 1

പച്ചമുളകു -4 എണ്ണം

തേങ്ങ – 1\2 മുറി ചുരണ്ടിയത്

കടുക് – 1 ടീസ്പൂണ്‍

വറ്റല്‍മുളക് – 2 എണ്ണം

കുരുമുളകുപൊടി – 1 ടീസ്പൂണ്‍

മഞ്ഞള്‍പൊടി – 1\2 ടീസ്പൂണ്‍

കറിവേപ്പില, ഉപ്പു, വെളിച്ചെണ്ണ –ആവശ്യത്തിനു

പാചകം ചെയ്യുന്ന വിധം 

  • മുരിങ്ങയില തണ്ടില്‍ നിന്നും ഇലകള്‍ അടര്‍ത്തിയെടുക്കുക.
  • ചുമന്നുള്ളി, വെളുത്തുള്ളി, സവാള, പച്ചമുളകു, എന്നിവ ചതച്ചു മാറ്റിവെക്കുക
  • പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റല്‍മുളക് എന്നിവ പൊട്ടിച്ചതിന് ശേഷം കറിവേപ്പില, ചുമന്നുള്ളി, വെളുത്തുള്ളി, സവാള, പച്ചമുളകു, എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.
  • കുരുമുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ഇതിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക.
  • ഇതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചതുചേര്‍ത്ത് യോജിപ്പിക്കുക.
  • അതിനു ശേഷം തേങ്ങ ചേര്‍ത്തു ഇളക്കുക .
  • ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക.
  • അതിനു ശേഷം അടര്‍ത്തിവെച്ചിരിക്കുന്ന മുരിങ്ങയില ഇട്ട് ഇളക്കി അടച്ചുവച്ചു ചെറുതീയില്‍ വേവിക്കുക.
  • മുട്ട, മുരിങ്ങയില തോരന്‍ റെഡി
Loading...