മലബാർ ആവോലി മീൻ കറി


ചേരുവകൾ :

1. മീൻ – 1 കെജി .
2. കുടംപുളി – 4കഷ്ണം കുതിർത്തത്.
3. കട്ടി തേങ്ങാപാൽ – 2 1/2കപ്പ് .
4. ചുവന്നുള്ളി – 10 (അരിഞ്ഞത്)
5. പച്ചമുളക് കീറിയത് – 4
6. ഇഞ്ചി ചതച്ചത് – 1/4 ഇഞ്ചു കഷ്ണം.
7. വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ.
8. ഉലുവ – 1/4 സ്പൂൺ.
9. വെള്ളം, ഉപ്പ് ആവശ്യത്തിനു.
10. മുളക് പൊടി – 1 ടേബിൾ സ്പൂൺ.
11. മഞ്ഞൾ പൊടി – 1 സ്പൂൺ.
12. മല്ലിപൊടി – 1 സ്പൂൺ.
13. കാശ്മീരി മുളക് പൊടി – 1 സ്പൂൺ.

ഉണ്ടാക്കുന്ന വിധം :

ഒരു ചൂടായ ചട്ടിയിൽ തേങ്ങാപ്പാലും, ആവശ്യത്തിന് വെള്ളവും, പൊടികൾ വെള്ളത്തിൽ പേസ്റ്റ് ആക്കിയതും, ഉപ്പും ചേർത്ത് കലക്കി, പുളിയിട്ട് , ഇഞ്ചിയുമിട്ടു തിളപ്പിക്കണം.

പച്ചമുളക് ഇതിലിടണം. പുളി യായിത്തുടങ്ങിയാൽ, മീൻ ചേർത്ത്, ചെറിയ തീയിൽ വേവിച്ചു ഓഫാക്കാം.

ഒരു ചൂടാക്കിയ പാനിൽ, വെളിച്ചെണ്ണയിൽ ഉലുവ പൊട്ടിച്ചു, ചുവന്നുള്ളിയും, വേപ്പിലയും മൂപ്പിച്ചു ഓഫാക്കി,അതിൽ കാശ്മീരി മുളക് പൊടിയും ചേർത്ത് കറിയിൽ ഒഴിച്ച്, 10 മിനിറ്റ് മൂടി വെച്ച്, ശേഷം ഉപയോഗിക്കാം.

ആകോലി മീൻ കറി റെഡി .


മലബാർ ആവോലി മീൻ കറി

log in

Captcha!

reset password

Back to
log in