മൂത്രക്കല്ല് പൂർണമായും മാറാൻ…ഡോക്ടർ പറയുന്നത്‌ ശ്രദ്ധിക്കാം: വീഡിയോ കാണാം


മൂത്രക്കല്ല്‌ ഇന്ന്‌ ഒരു സാധാരണ രോഗമായി മാറിക്കഴിഞ്ഞു. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്‌തുക്കളാണ്‌ മൂത്രാശയക്കല്ല്‌. ശരീരകോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ധാതുലവണങ്ങള്‍ രക്‌തത്തില്‍ എത്തിച്ചേരുന്നു. അപ്പോള്‍ വൃക്കയില്‍ രക്‌തം ശുദ്ധീകരിക്കുന്നഅറയില്‍ ചില കണികകള്‍ തങ്ങിനില്‍ക്കും. ഈ കണികകള്‍ക്കുമുകളില്‍ വീണ്ടും ധാതുക്കള്‍ പറ്റിപ്പിടിച്ച്‌ കല്ലായി രൂപാന്തരപ്പെടുന്നു. മൂത്രാശയക്കല്ലുകള്‍ അധികവും ഉണ്ടാകുന്നത്‌ വൃക്കയിലാണ്‌. അവിടെനിന്ന്‌ അടര്‍ന്ന്‌ മാറി മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ തടയുമ്പോഴാണ്‌ കടുത്ത വേദന അനുഭവപ്പെടുന്നത്‌. വയറ്റില്‍ നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായാണ്‌ വൃക്കകള്‍ സ്‌ഥിതി ചെയ്യുന്നത്‌. രക്‌തത്തിലെ മാലിന്യങ്ങളെ അരിച്ചു നീക്കുകയാണ്‌ ഇവയുടെ ധര്‍മ്മം. ശരീരത്തിലെ ജലാംശത്തിന്റെ അളവ്‌, ലവണങ്ങളുടെ അളവ്‌, ഹോര്‍മോണ്‍ ഉല്‌പാദനം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും വൃക്കകളാണ്‌. വൃക്കയില്‍നിന്നും മൂത്രം മൂത്രസഞ്ചിയില്‍ എത്തിക്കുന്നത്‌ മൂത്രവാഹിനികളാണ്‌. മിക്കവാറും മൂത്രാശയക്കല്ലുകള്‍ക്ക്‌ കൂര്‍ത്ത മുനകളോ മൂര്‍ച്ചയുള്ള വശങ്ങളോ ഉണ്ടായിരിക്കും,.ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ.

Kidney stones Malayalam health tips : Watch video

 

 

Suggested Video :

പഴംപൊരി ഇങ്ങനെ തയ്യാറാക്കി നോക്കു

Ingredients : Bananas, Sugar, Salt, Water, Oil, Rice flour, Myda, Turmeric powder.

 

 

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ PLEASE SHARE & SUPPORT. എല്ലാ ദിവസവും ഭക്ഷണ പ്രേമികൾക്കായി 20+ കിടിലൻ Recipe Videos ഈ പേജിൽ ലഭ്യമാണ്. അപ്പൊ, ഹോംലി മീൽസ് PAGE LIKE ചെയ്യാൻ മറക്കില്ലല്ലോ ???

Loading...