തനി നാടന്‍ ബീഫ് ഫ്രൈ


ആവശ്യമായവ :

ബീഫ് – 1 കിലോ
സവാള – 3. ഒരു വലുതും രണ്ട്‌ ചെറുതും
ഇഞ്ചി – ഒരു വലിയ കഷണം
വെളുത്തുള്ളി – 8-10
പച്ചമുളക് – 4 – 6
മുളക്‌പൊടി – 1 tsp
മല്ലിപ്പൊടി – 1 tbsp
മഞ്ഞള്പ്പൊടി – ½ tsp
ഗരം മസാല – 1 tsp
ചുവന്നുള്ളി – 10 ( ചെറുതായി അരിഞ്ഞത് )
കുരുമുളക്പൊടി – ½ – 1 tsp
പെരുഞ്ചീരകം – ½ – 1 tsp
തേങ്ങാക്കൊത്ത് – 3 tbsp
കറിവേപ്പില – 2 or 3തണ്ട്
ഉപ്പ് ആവശ്യത്തിന്

ചെയ്യേണ്ട വിധം :

ബീഫ് ചെറിയ കഷണങ്ങളായി അരിഞ്ഞു കഴുകി വാരി അല്പം മഞ്ഞപൊടിയും ഉപ്പും ചേർത്ത് ഒരു കണ്ണപ്പയില്‍ വെള്ളം വാലാന്‍ വയ്ക്കുക.

അല്പം കുരുമുളക് പൊടിയും കൂടി ചേർത്ത് കുക്കറില്‍ വെച്ചു ആവശ്യത്തിനു വെള്ളം ഒഴിച്ച് (1 കിലോ / 1/2 കപ്പു വെള്ളം) (നല്ല ബീഫ് ആണെങ്കില്‍ 4-5 വിസില്‍ മതി, അല്ലെങ്കില്‍ 6-7 വേണം) വേവിക്കുക.

ഒരു ചീനച്ചട്ടിയില്‍ കറിവേപ്പില താളിച്ച്‌ തേങ്ങാക്കൊത്ത് ചേർത്ത് ശേഷം ഇഞ്ചിയും വെളുത്തുള്ളിയും കുഞ്ഞുള്ളിയും സവാളയും പച്ചമുളകും വഴറ്റി മസാലകള്‍ ചേർത്ത് ചൂടാക്കി അതിലേക്കു അല്പം ചൂട് വെള്ളമൊഴിച്ച് വെന്തിരിക്കുന്ന ബീഫും കൂടി ചേർത്ത് ഇളക്ക്കുക.

നന്നായി വെള്ളം വറ്റിച്ചു എടുക്കണം. വെള്ളം വറ്റുന്തോറും മസാലയെല്ലാം നല്ലതായി ബീഫില്‍ പിടിയ്ക്കും.നന്നായി ഫ്രൈ ആകാന്‍ 20 മിനിറ്റ് വേണം അടിയ്ക്ക് പിടിക്കാതെ ഇടയ്ക്കിടെ ഇളക്കി കൊടുക്കണം.

ഇനി ആണ് ബീഫ് ഫ്രൈ എങ്ങനെ രുചി കൂട്ടാമെന്ന് നോക്കേണ്ടത്, ഫ്രൈ ആയി കൊണ്ടിരിക്കുമ്പോള്‍ അല്പം കുരുമുളക് ഒന്ന് വിതറി ചേര്ക്കു ക. 3 കഷണം വെളുത്തുള്ളി ചതച്ചതുംചേര്ക്കണം. ഒരു പ്രത്യേക മണം ആയിരിക്കും.

ഒരു തണ്ട് കറിവേപ്പിലയും കൂടി. വാങ്ങാറാകുമ്പോള്‍ ഒരു നുള്ള് പെരുംന്ജീരകം ചേർക്കണം.

ഇങ്ങനെ തന്നെ ചെയ്തു നോക്ക്,തകര്പ്പന്‍ ബീഫ് ഫ്രൈ ആണെന്ന് നിങ്ങള്‍ പറയും.

ഒരു സവാള അരിഞ്ഞു അലങ്കരിക്കാം .
Recipe Reference

PS: Recipe Note and Recipe Video may vary in some cases


തനി നാടന്‍ ബീഫ് ഫ്രൈ

log in

Captcha!

reset password

Back to
log in