തനി നാടൻ ചെമ്മീൻ അച്ചാർ


വൃത്തിയാക്കിയ ചെമ്മീന്‍ 750 ഗ്രാം

പച്ചമുളക് 8 എണ്ണം

ഇഞ്ചി ഒരു ചെറിയ കഷണം

വെളുത്തുള്ളി 6 അല്ലി

മുളകുപൊടി 4 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍ പൊടി 1 റ്റീസ്പൂണ്‍

കടുക് ആവശ്യത്തിനു

ഉലുവാപ്പോടി 1 റ്റീസ്പൂണ്‍

പാകം ചെയ്യുന്നവിധം :

വൃത്തി ആക്കിയാ ചെമ്മിന്‍ ഉപ്പും കുറച്ച് വിനാഗിരിയും ചേര്‍ത്ത് ചെറുതീയില്‍ വെള്ളം ചേർത്ത് വറ്റിച്ചു വേവിച്ച് എടുക്കുക.

പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി, ഇവ പൊടിയായി അരിയുക.

മുളകുപൊടി , മഞ്ഞള്‍ പൊടി, ഉലുവാപ്പൊടി, ഇവ കുറച്ച് വിനാഗിരിയില്‍ കുതിര്‍ത്തുവയ്ക്കുക,കടുക് വറുത്തതിനു ശേഷം മൂന്ന് ടീസ്പൂണ്‍ എണ്ണ ഒരു പാത്രത്തില്‍ അടുപ്പില്‍ വച്ചു ചൂടാക്കുക അതില്‍ ചേരുവകള്‍ ഇട്ട് നന്നയി വഴറ്റുക, അതിലേക്ക് കുതിര്‍ത്തു വച്ചിരിക്കുന്നാ മിശ്രിതം ചേര്‍ത്തു ചെറുതീയില്‍ മൂപ്പിക്കുക.

പിന്നിട് വേവിച്ചു വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കുക. നന്നായി ഇളക്കി വിനാഗിരിയും ഉപ്പും പാകത്തിനാക്കി ഇറക്കുക.

ചെമ്മീൻ അച്ചാർ റെഡി.

 


തനി നാടൻ ചെമ്മീൻ അച്ചാർ

log in

Captcha!

reset password

Back to
log in