മുട്ട ബിരിയാണി


ചേരുവകള്‍ :

ബിരിയാണി അരി – 5 കപ്പ്‌

മുട്ട – 6എണ്ണം

നെയ്യ് – 5 ടേബിള്‍സ്പൂണ്‍

സവാള – 10 എണ്ണം

കാരറ്റ് – 3 എണ്ണം

ഇഞ്ചി – 1 കഷണം

വെളുത്തുള്ളി – 5 അല്ലി

തക്കാളി – 5 എണ്ണം

കറിവേപ്പില – ആവശ്യത്തിനു

കശുവണ്ടി,ഉണക്ക മുന്തിരി – ആവശ്യത്തിനു

മുളകുപൊടി – 5 ടേബിള്‍സ്പൂണ്‍

മല്ലിപൊടി – 1.5 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പൊടി – 2 നുള്ള്

ഗരംമസാല – 1 ടീസ്പൂണ്‍

ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട, കുരുമുളക് കുറച്ച്, മല്ലിയില,പുതിനയില ഇല കുറച്ച്

വെളിച്ചെണ്ണ –  ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

അരി വൃത്തിയായി കഴുകിയ ശേഷം കുറച്ച് മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.മുട്ട പുഴുങ്ങി എടുക്കുക.

സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, കാരറ്റ്,മല്ലിയില, പുതിനയില എന്നിവ പാനില്‍ 2 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി ,ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട, കുരുമുളക് എന്നിവ ഇട്ട് ഇളക്കുക.

ഇതിലേയ്ക്ക് അരി ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക. വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ചുവച്ച് വേവിക്കുക.

അതിനു ശേഷം 3 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്ത് കോരുക. പിന്നീട് സവാള അരിഞ്ഞു ഇട്ട് ഗോള്‍ഡന്‍ നിറമാകുന്ന വരെ വഴറ്റുക.

ഗോള്‍ഡന്‍ നിറമാകുമ്പോള്‍, തീ കുറച്ച ശേഷം മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക.

ഇതിലേയ്ക്ക് തക്കാളി ,കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. പിന്നീട് വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക.

തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ മുട്ട ചേര്‍ത്ത് തീ അണയ്ക്കുക.മറ്റൊരു പാത്രത്തിന്റെ ചുവട്ടില്‍ നെയ്യ് പുരട്ടി ചോറും മുട്ട മസാലയും ഇടവിട്ട് അടുക്കടുക്കായി നിരത്തുക ,വറുത്ത സവാള, കശുവണ്ടി, ഉണക്ക മുന്തിരി, മല്ലിയില, പുതിനയില എന്നിവയും ഇടവിട്ട് ചേര്‍ക്കുക.

ഏറ്റവും മുകളില്‍ ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് പാത്രം അടയ്ക്കുക. 15-25 മിനിറ്റ് ചൂടാക്കുക.ശേഷം ബദാം,കുങ്കുമ പൂവ് എന്നിവ മുകളിൽ വിതറുക.

മുട്ട ബിരിയാണി തയ്യാര്‍.


മുട്ട ബിരിയാണി

log in

Captcha!

reset password

Back to
log in