ചിക്കന്‍ ബിരിയാണി


“ബിരിയാന്‍” എന്ന ഇറാനിയന്‍ പദത്തില്‍ നിന്നാണ് ബിരിയാണി ഉണ്ടായത്. അതിനാല്‍ ഇതിന്റെ ഉറവിടം ഇറാന്‍ ആണെന്ന്‍ കരുതപ്പെടുന്നു. പണ്ട് അരിയും ആടിന്റെ കാലും ചേര്‍ത്താണ് ബിരിയാണി ഉണ്ടാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് വിവിധ തരത്തിലുള്ള ബിരിയാണികള്‍ ലഭ്യമാണ്.

ആവശ്യമുള്ള സാധനങ്ങള്‍

 • കോഴിയിറച്ചി – 1 kg
 • ബിരിയാണി അരി – 4 കപ്പ്‌
 • ചൂടുവെള്ളം – 7 കപ്പ്‌
 • നെയ്യ് – 3 ടേബിള്‍സ്പൂണ്‍
 • സവാള – 4 എണ്ണം
 • ഇഞ്ചി – 1 ഇഞ്ച്‌ കഷണം
 • വെളുത്തുള്ളി – 8 അല്ലി
 • പച്ചമുളക് – 4 എണ്ണം
 • തക്കാളി – 2 എണ്ണം
 • തൈര് – ½ കപ്പ്‌
 • കശുവണ്ടി – 15 എണ്ണം
 • ഉണക്ക മുന്തിരി – 15 എണ്ണം
 • പഞ്ചസാര – 1 ടീസ്പൂണ്‍
 • മുളകുപൊടി – ½ ടേബിള്‍സ്പൂണ്‍
 • മല്ലിപൊടി – 3 ടേബിള്‍സ്പൂണ്‍
 • മഞ്ഞള്‍പൊടി – 1 നുള്ള്
 • ഗരംമസാല – ½ ടീസ്പൂണ്‍
 • കറുവാപട്ട – 3 കഷ്ണം
 • ഗ്രാമ്പു – 10 എണ്ണം
 • ഏലയ്‌ക്ക – 5 എണ്ണം
 • കുരുമുളക് – 10 എണ്ണം
 • മല്ലിയില – 4 ഇതള്‍
 • പുതിന – 5 ഇല
 • പൈനാപ്പിള്‍ അരിഞ്ഞത് – ½ കപ്പ്‌
 • വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
 • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

 1. അരി വൃത്തിയായി കഴുകിയ ശേഷം ½ മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.
 2. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ് എന്നിവ അരച്ച ശേഷം തൈര് ചേര്‍ത്ത് ഇളക്കുക. ഇത് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത് ½ മണിക്കൂര്‍ വയ്ക്കുക.
 3. പാനില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്ത് കോരുക. പിന്നീട് ഒരു സവാള (ചെറുതായി അരിഞ്ഞ്) ഇട്ട് ഗോള്‍ഡന്‍ നിറമാകുന്ന വരെ വഴറ്റിയ ശേഷം 1 ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക.
 4. പാനില്‍ 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് 3 സവാള (അരിഞ്ഞത്) ഉപ്പും ചേര്‍ത്ത് വഴറ്റുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍, തീ കുറച്ച ശേഷം മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് കഷ്ണങ്ങളാക്കിയ തക്കാളി ചേര്‍ത്ത് വഴറ്റുക.
 5. കോഴിയിറച്ചി ചേര്‍ത്ത് നല്ല തീയില്‍ 5 മിനിറ്റ് ഇടവിട്ട് ഇളക്കുക. പിന്നീട് ഒരു കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. (തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക)
 6. മറ്റൊരു പാത്രത്തില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട, കുരുമുളക് എന്നിവ ഇട്ട് ഇളക്കുക. ഇതിലേയ്ക്ക് അരി ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക. 7കപ്പ്‌ ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ കുറച്ച് അടച്ചുവച്ച് വേവിക്കുക. (അരി അധികം വെന്ത് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒന്ന്‍ ഒന്നിനോട് ഒട്ടിപ്പിടിക്കാതിരിക്കുന്നതാണ് അതിന്റെ പാകം.)
 7. ദം ചെയ്യുന്നതിനുള്ള പാത്രത്തിന്റെ ചുവട്ടില്‍ നെയ്യ് പുരട്ടി ചോറും ചിക്കനും ഇടവിട്ട് അടുക്കടുക്കായി നിരത്തുക (ഏറ്റവും മുകളിലത്തേയും ഏറ്റവും താഴത്തേയും അടുക്കുകള്‍ ചോറ് ആയിരിക്കണം). വറുത്ത സവാള, കശുവണ്ടി, ഉണക്ക മുന്തിരി, പൈനാപ്പിള്‍, മല്ലിയില, പുതിനയില എന്നിവയും ഇടവിട്ട് ചേര്‍ക്കുക. ഏറ്റവും മുകളില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് പാത്രം അടയ്ക്കുക.
 8. കട്ടിയുള്ള ദോശക്കല്ല് ചൂടാക്കി ബിരിയാണി നിറച്ച പാത്രം അതിനു മുകളില്‍ വച്ച് ഏകദേശം 10-15 മിനിറ്റ് ചൂടാക്കുക. അതിനുശേഷം തീ അണച്ച് വീണ്ടും 10 മിനിറ്റ് നേരം അടച്ച് വയ്ക്കുക.
 9. ബിരിയാണി തയ്യാര്‍. സാലഡും പപ്പടവും അച്ചാറും ഇതിന്റെ കൂടെ വിളമ്പാവുന്നതാണ്.

YOU MAY ALSO LIKE


RECIPE SUGGESTION

Chicken Mint Roast

Ingredients

 1. Whole chicken – 1 1/2 kg (uncut and unskinned)
 2. Garlic paste – 1 tbsp
 3. Ginger paste – 1 tbsp
 4. Salt – To taste
 5. Turmeric powder – 1/2 tbsp
 6. Red chili powder – 1 tbsp
 7. Garam masala powder – 3 tbsp
 8. Mint (Pudhina) leaves – 1 bunch
 9. Pepper powder – 1 tbsp
 10. Green chilies (big) – 2 nos
 11. Yoghurt/Curd – 1 cup

Method

 1. First wash the mint leaves well and then grind together the green chilies and mint leaves into a smooth paste. Keep it aside.
 2. Mix together yoghurt, turmeric powder, chili powder, ginger paste, garlic paste, garam masala, pepper powder and salt in a bowl.
 3. Add the mint-green chili paste into the above. Mix them well to make it into a smooth mixture to get the consistency of a thick paste.
 4. Wash the chicken and dry well.
 5. Make small slits (not too deep) in the chicken.
 6. Smear the above paste nicely on the bird and also into the cavity of the chicken.
 7. Marinate this in the fridge for 2 – 6 hrs, the longer the better.
 8. Pre heat the oven to 350 degree centigrade.
 9. Place in oven on a sheet of aluminium foil in a baking tray.
 10. Ensure that you wrap the chicken with foil to prevent burning.
 11. Bake evenly, until the juice runs clear.
 12. After about 1 hr, remove the foil and let grill for 20 more minutes at 400 degree centigrade to get that well browned look.
 13. Serve hot with rice or flat bread.
Loading...