കണവ വരട്ടിയത്


ആവശ്യമുള്ള സാധനങ്ങള്‍

 • കണവ വട്ടത്തിൽ അരിഞ്ഞത് – 500 ഗ്രാം 
 • സവാള – 2 എണ്ണം (കനം കുറച്ചു അരിഞ്ഞത്) 
 • ഇഞ്ചി ചതച്ചത്  – ഒന്നര ടേബിൾസ്പൂൺ 
 • വെളുത്തുള്ളി ചതച്ചത് – ഒന്നര ടേബിൾസ്പൂൺ 
 • തക്കാളി -1 ചെറുത് 
 • പച്ചമുളക് – 2 എണ്ണം
 • മുളക് പൊടി – ഒന്നര ടീസ്പൂൺ
 • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
 • കുരുമുളക് പൊടി – അര ടീസ്പൂൺ 
 • മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ 
 • പെരുംജീരകം പൊടി – അര ടീസ്പൂൺ
 • ഗരം മസാല – കാൽ ടീസ്പൂൺ
 • കറി വേപ്പില- ആവശ്യത്തിന് 
 • ഉപ്പു – ആവശ്യത്തിന് 
 • വെളിച്ചെണ്ണ – ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

 • അടി കട്ടിയുള്ള ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, കറി വേപ്പില, സവാള എന്നിവ ചേർത്ത് നല്ലപോലെ വഴറ്റണം.
 • സവാള നല്ലപോലെ വഴണ്ട് ഗോൾഡൻ നിറം ആകുമ്പോൾ തീ കുറച്ചു വച്ച ശേഷം മസാല പൊടികൾ എല്ലാം ചേർക്കാം.
 • മഞ്ഞൾപൊടി, മുളക്പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, പെരുംജീരകം പൊടി , ഗരം മസാല എന്നിവ ചേർത്ത് ഇതിന്റെ പച്ചമണം മാറും വരെ കൈ എടുക്കാതെ ഇളക്കണം.
 • മസാല പൊടികളുടെ പച്ചമണം മാറി വരുമ്പോ തക്കാളി ചെറുതായ് അരിഞ്ഞത് ചേർത്ത് നല്ല പോലെ ഇളക്കാം.
 • തക്കാളി വെന്തു ഉടഞ്ഞു എണ്ണ തെളിഞ്ഞു വരുമ്പോൾ അരിഞ്ഞു വച്ച കണവ ചേർത്ത് കൊടുക്കാം.
 • ആവശ്യത്തിന് ഉപ്പു ചേർക്കാം.
 • തീ കുറച്ചു 10 മിനിട്ടു ചട്ടി മൂടി വച്ച് വേവിക്കണം.
 • ഇടയ്ക്കു അടപ്പു തുറന്നു ഇളക്കി കൊടുക്കാൻ മറക്കരുത്.
 • തുടർന്ന് 5 മിനിറ്റ് അടപ്പു തുറന്നു വച്ച് വേവിക്കാം.
 • നല്ല പോലെ ഇളക്കി കൂടുതലുള്ള വെള്ളം വറ്റിച്ചെടുക്കാം.
 • കണവയിലെ വെള്ളം വറ്റി നല്ലപോലെ മസാല പിടിച്ചു വന്നു കഴിഞ്ഞാൽ അൽപ്പം കറി വേപ്പില കൂടി ചേർത്ത് വാങ്ങാം

YOU MAY ALSO LIKE


RECIPE SUGGESTION

Kanava Fry / Squid Fry

Ingredients

 • 1/4 kg Squid , cleaned and cut –
 • 1 . 1 1/2 teaspoons Chilli powder –
 • 2 . 1/2 teaspoons Turmeric powder –
 • 3 . 1 teaspoons Pepper , coarsely crushed – upto
 • 3 – 4 cloves Garlic , crushed –
 • Ginger , crushed – a small piece (optional)
 • 3 – 4 onions (optional) Small , crushed –
 • handful Curry leaves – a
 • To taste Salt –
 • 2 – 3 teaspoons Coconut oil –

Method

 • Take the squid in a bowl and add all ingredients under ‘To marinate’. Mix really well and keep aside for 30 mins.
 • Heat a frying pan and tip the marinated squid in. Saute in medium flame for 3-4 minutes, the squid will release some water as it cooks. Once the water starts to reduce, pour in the coconut oil and stir well in medium-high flame, making sure the squid doesn’t burn and stick to the pan.
 • Keep sauteeing in low flame till all the water evaporates and the squid is coated well in the masala.
 • Serve with hot rice or chapathi’s.

കണവ വരട്ടിയത്

log in

Captcha!

reset password

Back to
log in