ഗോബി മഞ്ചൂരിയന്‍


ചേരുവകള്‍:

കോളി ഫ്ളവര്‍ ചെറിയ ഇതളുകളായി അടര്‍ത്തിയത് -1 ചെറുത്
സവാള ചതുര കഷണങ്ങളായി മുറിച്ചത് -2 
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -6
വെളുത്തുളളി ചെറുതായി
നുറുക്കിയത് -2 ടേബിള്‍സ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത് -1പീസ്
കാപ്സിക്കം ചതുരമായി മുറിച്ചത് – 1
കോണ്‍ ഫ്ളവര്‍ -കാല്‍ കപ്പ്
മൈദ -കാല്‍ കപ്പ്
സോയ സോസ് – 2 ടേബിള്‍സ്പൂണ്‍
റ്റൊമാറ്റോ സോസ് -2 ടേബിള്‍സ്പൂണ്‍
കാശ്മീരി മുളക് പൊടി -2 ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി -1 സ്പൂണ്‍
പഞ്ചസാര -1 സ്പൂണ്‍
ഉപ്പ് , എണ്ണ -ആവശ്യത്തിന്
വെളളം -1 കപ്പ്

തയ്യാറാക്കുന്ന വിധം:

കോണ്‍ ഫ്ളവര്‍ , മൈദ ,ഉപ്പ് ഇവ പാകത്തിന് വെളളം ചേര്‍ത്ത് നല്ല കട്ടിയില്‍ കലക്കണം . കോളി ഫ്ളവര്‍ ഈ കൂട്ടില്‍ മുക്കി തിളച്ച എണ്ണയില്‍ വറുത്ത് കോരുക .അധികം നിറം മാറരുത് . ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി സവാള പച്ചമുളക് ഇഞ്ചി വെളുത്തുളളി വഴറ്റുക .

കാപ്സിക്കം ചേര്‍ത്ത് വഴറ്റുക .പച്ച ചുവ മാറിയാല്‍ മതി .ശേഷം സോയ സോസ് ചേര്‍ക്കാം .കൂടെ മുളക് പൊടി ചേര്‍ത്ത് വഴറ്റി 1 കപ്പ് വെളളം ഒഴിക്കുക .

ഇതില്‍ കുരുമുളക് പൊടി പഞ്ചസാര ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക . ഗ്രേവി നല്ല കട്ടിയാവാന്‍ കുറച്ച് കോണ്‍ ഫ്ളവര്‍ കലക്കി ഒഴിക്കാം .ശേഷം വറുത്ത് വെച്ചിരിക്കുന്ന കോളി ഫ്ളവറും റ്റൊമാറ്റോ സോസും ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇറക്കി വെക്കാം.












Recipe Reference

PS: Recipe Note and Recipe Video may vary in some cases


ഗോബി മഞ്ചൂരിയന്‍

log in

Captcha!

reset password

Back to
log in