ചില്ലി കണവ


ആവശ്യമുള്ള സാധനങ്ങള്‍

 • കണവ അരിഞ്ഞത് – 500 ഗ്രാം 
 • സവാള (ചെറുതായ് അരിഞ്ഞത്)  – ഒരു വലുത് 
 • ക്യാപ്‌സിക്കം അരിഞ്ഞത് – കാൽ കപ്പ് ( ഒരു പിടി)
 • സ്പ്രിങ് ഒനിയൻ – കാൽ കപ്പ് 
 • വെളുത്തുള്ളി അരിഞ്ഞത് – 2 ടേബിൾ സ്പൂൺ 
 • പച്ചമുളക് – ഏഴോ എട്ടോ എണ്ണം 
 • സോയ സോസ് – 1 ടേബിൾ സ്പൂൺ 
 • റെഡ് ചിലി പേസ്റ്റ് – അര ടേബിൾ സ്പൂൺ 
 • റെഡ് ചില്ലി സോസ് – 1 ടേബിൾ സ്പൂൺ 
 • ടൊമാറ്റോ സോസ് – 2 ടേബിൾ സ്പൂൺ 
 • തേൻ / പഞ്ചസാര – അര ടേബിൾസ്പൂൺ 
 • കുരുമുളക് പൊടി – 1 ടീസ്പൂൺ 
 • ഉപ്പു -ആവശ്യത്തിന് 
 • സൺഫ്ലവർ ഓയിൽ – 3/4 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

 • കണവ അൽപ്പം ഉപ്പു ചേർത്ത് മൂന്നോ നാലോ ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് പ്രഷർ കുക്കറിൽ 1 വിസിലിൽ വേവിച്ചു മാറ്റി വക്കുക. (വേവാനായി 1/4 കപ്പ് ഇൽ കൂടുതൽ വെള്ളം ഒഴിക്കേണ്ട കാര്യമില്ല).
 • ഒരു പാനിൽ സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാക്കണം.
 • ഇതൊരു ഇൻഡോ ചൈനീസ് വിഭവം ആയതു കൊണ്ട് വെളിച്ചെണ്ണ ഉപയോഗിക്കരുത്.
 • എണ്ണ ചൂടായി കഴിഞ്ഞാൽ അതിലേക്ക് വെളുത്തുളളി അരിഞ്ഞതും പച്ചമുളകും സവാളയും ക്യാപ്സിക്കവും ചേർത്ത് നല്ല പോലെ വഴറ്റണം.
 • ശേഷം റെഡ് ചില്ലി പേസ്റ്റും സോയ സോസും ടൊമാറ്റോ സോസും റെഡ് ചില്ലി സോസും തേനും കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്യുക.
 • സോസുകൾ കുക്ക് ആയികഴിഞ്ഞാൽ ഇതിലേക്കു നേരത്തെ വേവിച്ചു വച്ച കണവ കഷണങ്ങൾ ചേർത്ത് കൊടുക്കാം.
 • വേവിച്ച വെള്ളം ഇതിൽ ചേർക്കേണ്ട കാര്യമില്ല.
 • കണവ നല്ല പോലെ ഊറ്റി എടുത്താൽ നന്ന്.
 • ഇനി നാലഞ്ചു മിനിട്ടു നേരം പാൻ തുറന്നു വച്ച് ഇളക്കി കൊടുക്കാം.
 • ഉപ്പ് നോക്കി ആവശ്യമെങ്കിൽ മാത്രം ചേർത്ത് കൊടുക്കാം.
 • സോസുകളിൽ ഉപ്പുരസം ഉള്ളതിനാൽ ഏറ്റവും ഒടുവിൽ ഉപ്പു ചേർക്കുന്നതാവും നല്ലതു.
 • കുറച്ചു സ്പ്രിങ് ഒനിയൻ കൂടി മേലെ വിതറി ചെറുതായ് മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യാം

YOU MAY ALSO LIKE


RECIPE SUGGESTION

KANAVA ROAST -KERALA STYLE SQUID RECIPE

Ingredients

 • Squid/ calamari- 500 gm, cleaned & cut into rings
 • Garlic- 7 cloves, chopped
 • Onion- 1 large, finely chopped
 • Ginger- 1 inch piece, chopped
 • Green chillies- 2, split in lengthwise
 • Tomato- 1, chopped
 • Tamarind juice- 2 tsp
 • Kashmiri chilly powder- 3 tsp
 • Pepper powder- 1/2 tsp
 • Fennel powder- 1/4 tsp
 • Turmeric powder-1/4 tsp
 • Coriander powder- 1 tsp
 • Garam masala powder- 1/4 tsp
 • Curry leaves- 2 sprig
 • Salt- to taste
 • Coconut oil- 3 tbsp

Method

 • Clean and wash the squid, cut into ring pieces.
 • Heat a pan with coconut oil, add chopped onions saute until onion turn soft.
 • Add in ginger, garlic, green chillies and little salt. Combine well and simmer for 2 minutes.
 • Saute well until onion become light brown in color, add in Kashmiri chilly powder, coriander powder, fennel powder, turmeric powder and pepper powder. Take care not to burn the spices, keep the flame on very low.
 • Now add the chopped tomatoes and tamarind juice, along with this add 1/4 cup water. Cook until tomatoes turn mushy and soft.
 • Add squid, cover and cook for 20 minutes in a low flame. Squid will leave out water while cooking. Dont forget to give a stir in between.
 • Stir occassionally. When it is cooked, do not cover the pan, Saute and stir and make it dry.
 • Adjust salt and add garam masala powder, dry it 5 more minutes in a medium flame. Serve it along with rice or chappathi.

ചില്ലി കണവ

log in

Captcha!

reset password

Back to
log in